ലോസ് ആഞ്ചെലെസ് കൌണ്ടി
ലോസ് ആഞ്ചെലെസ് കൗണ്ടി, ഔദ്യോഗികമായി കൗണ്ടി ഓഫ് ലോസ് ആഞ്ചലസ് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള കൗണ്ടിയാണ്. ഇവിടുത്തെ ജനസംഖ്യ 40 യു.എസ്. സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്. ഈ കൌണ്ടി 88 സംയോജിത നഗരങ്ങളും നിരവധി അസംയോജിത മേഖലകളുമുൾപ്പെടെ 4,083 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളായ ഡെലവെയർ, റോഡ് ഐലന്റ് എന്നിവ സംയുക്തമായുള്ള പ്രദേശത്തേക്കാൾ വിസ്തൃതമാണ് ഈ കൗണ്ടി. കാലിഫോർണിയ നിവാസികളുടെ നാലിലൊന്നു താമസിക്കുന്ന ഈ പ്രദേശം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വർഗ്ഗ വൈവിധ്യപൂർണ്ണമായ കൗണ്ടികളിൽ ഒന്നാണ്. അതിന്റെ കൗണ്ടി ആസ്ഥാനം സ്ഥിതിചെയ്യുന്ന ലോസ് ആഞ്ചെലെസ് നഗരം, ഏകദേശം 4 ദശലക്ഷം ജനസംഖ്യയുള്ള ഇവിടുത്തെ ഏറ്റവും വലിയ നഗരം കൂടിയാണ്.
Read article